
ദോഹ: ലുസൈല്‍ റോഡിലെ പേള്‍ ഇന്റര്‍ചേഞ്ച് അണ്ടര്‍പാസിലെ ഇടത് ലൈന്‍ താത്ക്കാലികമായി അടക്കുമെന്ന് പബ്ലിക്ക് വര്‍ക്‌സ് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.

ഏഴാം തിയ്യതി ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതല്‍ എട്ടാം തിയ്യതി ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിവരെയാണ് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേര്‍ന്ന് അടച്ചിടുന്നത്.

പേള്‍ ഭാഗത്തു നിന്നും ദോഹയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ തുരങ്കത്തിനടുത്തെത്തുമ്പോള്‍ വാഹന വേഗത കുറക്കണമെന്നും തുറന്നുവെച്ച രണ്ട് ലൈനുകള്‍ ഉപയോഗിക്കണമെന്നും ഗതാഗത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
