വ്യവസായങ്ങളുടെ വെല്ലുവിളി പ്രകൃതിയെ പോലെ ചിന്തിക്കുകയെന്നതെന്ന് കെ എം എ ലീഡര്‍ ഇന്‍സൈറ്റ് സീരിസില്‍ പ്രവീണ്‍ വെങ്കട്ടരമണന്‍

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ ലീഡര്‍ ഇന്‍സൈറ്റ് പരിപാടിയില്‍ നിറ്റ ജെലാറ്റിന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ വെങ്കട്ടരമണന്‍ പ്രഭാഷണം നടത്തി. ‘ലോകത്തിന് ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കേരളത്തില്‍ നിര്‍മ്മിച്ചത്’ എന്ന വിഷയത്തില്‍ അദ്ദേഹം നിറ്റ ജലാറ്റിന്റെ യാത്രാ വഴികള്‍ വിശദമാക്കി.

city exchange

പ്രകൃതിയുടെ കാഴ്ചപ്പാട് ഓരോ അവസാനവും പുതിയ തുടക്കമായി മാറുകയാണെന്നതാണെന്നും അതാണ് നിറ്റ ജെലാറ്റിനും ചെയ്യാന്‍ ശ്രമിക്കുന്നതെന്നും പ്രവീണ്‍ വെങ്കട്ടരമണന്‍ പറഞ്ഞു. വ്യവസായ മേഖലയുടെ മുമ്പിലുള്ള യഥാര്‍ഥ വെല്ലുവിളി പ്രകൃതിയെ പോലെ ചിന്തിക്കുകയെന്നതാണ്.

പൂര്‍ണമായി ഉപയോഗിക്കപ്പെടാത്ത വിഭവങ്ങളേയും ഉപോത്പന്നങ്ങളേയും തുടര്‍ച്ചയായി കൂടുതല്‍ മൂല്യമുള്ളതാക്കി മാറ്റുന്നതിലൂടെ പുതിയ മൂല്യം സൃഷ്ടിക്കുകയെന്ന അപ്സൈക്ലിംഗാണ് നിറ്റ ജലാറ്റിന്‍ നിര്‍വഹിക്കുന്നത്. കോഴിത്തീറ്റയോ കാര്‍ഷിക വളമായോ മാത്രം ഉപയോഗിക്കപ്പെടുമായിരുന്ന എല്ലുകളില്‍ നിന്ന് ജെലാറ്റിനും കൊളാജന്‍ പെപ്്റ്റൈഡും നിര്‍മിക്കുന്നത് അപ്സൈക്ലിംഗിന് മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിയും സാമൂഹിക ഉത്തരവാദിത്വവും ഭരണനിര്‍വഹണവും തങ്ങളുടെ ബിസിനസിന്റെ ഭാഗമായി ഉള്‍ച്ചേര്‍ന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്‍, അമേരിക്ക, കാനഡ, തെക്കുകിഴക്കന്‍ ഏഷ്യയിലെ നിരവധി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിറ്റ ജെലാറ്റിന്‍ പ്രവര്‍ത്തിക്കുന്നതായും ഓരോ രാജ്യത്തിന്റേയും സംസ്‌ക്കാരത്തേയും വൈവിധ്യത്തേയും തങ്ങള്‍ ബഹുമാനിക്കുന്നതായും പ്രവീണ്‍ വെങ്കട്ടരമണന്‍ പറഞ്ഞു.

- Advertisement -
Ad image

കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍ ഡോ. അനില്‍ ജോസഫ് സ്വാഗതവും ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ നന്ദിയും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!