Featured
എട്ടാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനന്‍ ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: ലണ്ടനില്‍ നടന്ന 2024ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ എട്ടാം തവണയാണ് ഖത്തര്‍ എയര്‍വെയ്സ് ഈ അവാര്‍ഡ് നേടുന്നത്.


ഈ വര്‍ഷം രണ്ടാം സ്ഥാനത്തെത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ നിന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് കിരീടം തിരിച്ചുപിടിച്ചത്. 11-ാം തവണ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, 6-ാം തവണ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, 12-ാം തവണ മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്നിവയ്ക്കുള്ള അംഗീകാരങ്ങളും എയര്‍ലൈന്‍സിന് ലഭിച്ചു.

സ്‌കൈട്രാക്സിന്റെ ചരിത്രത്തില്‍ അതേ വര്‍ഷം തന്നെ മികച്ച എയര്‍ലൈന്‍, മികച്ച എയര്‍പോര്‍ട്ട്, ഷോപ്പിംഗിനുള്ള മികച്ച എയര്‍പോര്‍ട്ട് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ഏവിയേഷന്‍ ഗ്രൂപ്പായി ഖത്തര്‍ എയര്‍വെയ്‌സ് മാറി.


ഖത്തര്‍ എയര്‍വേയ്സിന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ അഭിമാനവും നന്ദിയും പ്രകടിപ്പിക്കുന്നതായി പറഞ്ഞു.


