സാന്‍ ഡിയാഗോയിലെ ഇസ്ലാമിക് സെന്ററിനെതിരായ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: അമേരിക്കയിലെ സാന്‍ ഡിയാഗോയിലെ ഇസ്ലാമിക് സെന്ററിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

city exchange

പ്രേരണകളോ കാരണങ്ങളോ എന്തുതന്നെയായാലും അക്രമം, ഭീകരവാദം, കുറ്റകൃത്യങ്ങള്‍ എന്നിവക്കെതിരായ ഖത്തറിന്റെ ഉറച്ച നിലപാട് പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതും പൂര്‍ണമായും തള്ളിക്കളയുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും അമേരിക്കന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമുള്ള അനുശോചനവും ഖത്തര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!