അല്‍ അഖ്സ മസ്ജിദ് പരിസരത്തും കഫര്‍ ഹാരിസ് മസ്ജിദിനു നേരേയും നടത്തിയ ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: ഇസ്രായേലി കുടിയേറ്റക്കാല്‍ അല്‍ അഖ്സാ മസ്ജിദ് പരിസരത്തും ഫലസ്തീന്‍ ഗ്രാമമായ കഫര്‍ ഹാരിസിലെ ഹജ്ജ ഹമീദ മസ്ജിദിനു നേരേയും നടത്തിയ ആക്രമണങ്ങളില്‍ ഖത്തര്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ക്കുമെതിരായ തുറന്ന ലംഘനങ്ങളാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.

city exchange

ഈ സംഭവങ്ങള്‍ അല്‍ അഖ്സാ മസ്ജിദിന്റെ മത- ചരിത്ര പദവിയെ മാറ്റാനുള്ള ശ്രമങ്ങളായി മന്ത്രാലയം വിലയിരുത്തി. അത്തരം നീക്കങ്ങള്‍ ഫലസ്തീനികളെ മാത്രമല്ല, ദശലക്ഷക്കണക്കിന് ആഗോള മുസ്ലിംകളോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഫലസ്തീന്‍ വിഷയത്തോടുള്ള തങ്ങളുടെ സ്ഥിരമായ പിന്തുണയും ഫലസ്തീന്‍ ജനതയുടെ നിയമപരമായ അവകാശങ്ങളോടുള്ള പ്രതിബദ്ധതയും മന്ത്രാലയം വ്യക്തമാക്കി. 1967ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കി, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി കൊണ്ടുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്ര രൂപീകരണവും അവരുടെ മതചടങ്ങുകള്‍ സ്വതന്ത്രമായി നിര്‍വഹിക്കാനുള്ള അവകാശവും ഖത്തര്‍ വീണ്ടും ഉറപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!