ഖത്തറിലെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി കത്താറയുടെ മാഗസിന്‍

Web Desk
2 Min Read

സാംസ്‌ക്കാരിക പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഖത്തറില്‍ നിന്നുള്ള ആദ്യ പ്രസിദ്ധീകരണം

ഖത്തര്‍ സംസ്‌ക്കാരം, കല, പൈതൃകം തുടങ്ങിവയെ കുറിച്ചുള്ള ജാലകമായിരിക്കും മാഗസിന്‍

ദോഹ: ഖത്തറിലേയും വിദേശങ്ങളിലേയും തത്പരര്‍ക്ക് ഖത്തറിന്റെ സാംസ്‌ക്കാരിക രംഗത്തെ മുന്നേറ്റങ്ങളും യഥാസമയ വിവരങ്ങളും അറിയിാന്‍ കത്താറ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരണം പുറത്തിറക്കുന്നു. കത്താറ കള്‍ച്ചര്‍ എന്നു പേരിട്ടിരിക്കുന്ന മാഗസിന്‍ ഈ തരത്തില്‍ രാജ്യത്തെ ആദ്യത്തേതാണ്.

city exchange


ഖത്തറിലെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടേയും വ്യത്യസ്ത സാംസ്‌ക്കാരിക കേന്ദ്രങ്ങളിലേക്കുമുള്ള വഴി കാട്ടിയാവും ഇത്തരമൊരു പ്രസിദ്ധീരണമെന്ന് കത്താറ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കലകള്‍, പാരമ്പര്യം, വിശാലമായ സംസ്‌ക്കാരം തുടങ്ങി ഖത്തറിന്റെ സാംസ്‌ക്കാരിക ഭൂപ്രകൃതിയെ കുറിച്ചുള്ള സവിശേഷവും സമഗ്രവുമായ വിവരങ്ങളുടെ സമ്പത്തായിരിക്കും കള്‍ച്ചര്‍ മാഗസിന്‍.
ത്രൈമാസ പ്രസിദ്ധീകരണമായാണ് കള്‍ച്ചര്‍ വായനക്കാരുടെ കൈകളിലെത്തുക. ആദ്യലക്കം സെപ്തംബറില്‍ പ്രസിദ്ധീകരിച്ചു.


സാംസ്‌ക്കാരിക മേഖലയിലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പരസ്പരം ബന്ധപ്പെടാനുള്ള വേദിയാകാന്‍ കള്‍ച്ചര്‍ ഉപയോഗപ്പെടും. ഖത്തര്‍ സംസ്‌ക്കാരത്തെ കുറിച്ചുള്ള ജാലകമായി വര്‍ത്തിക്കുന്ന കള്‍ച്ചര്‍ മാഗസിന്‍ ലോകകപ്പ് ഉള്‍പ്പെടെ ഖത്തറില്‍ നടക്കുന്ന അന്താരാഷ്ട്ര സാംസ്‌ക്കാരിക പരിപാടികള്‍ കള്‍ച്ചറിലൂടെ അറിയാനാവും.

- Advertisement -
Ad image


ഖത്തറുമായി ബന്ധപ്പെട്ട ആദ്യമധ്യാന്ത വിവരങ്ങളെല്ലാം അറിയാന്‍ കള്‍ച്ചര്‍ മാഗസിന്‍ വലിയ സഹായമായിരിക്കുമെന്ന് ചീഫ് എഡിറ്റര്‍ ഖാലിദ് അല്‍ സെയ്ദ് പറഞ്ഞു. ഖത്തറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ലോകം താത്പര്യപ്പെടുന്നതിനാല്‍ ഇത്തരമൊരു പ്രസിദ്ധീകരണം മുമ്പത്തേക്കാളും ആവശ്യമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


കത്താറ, ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, സൂഖ് വാഖിഫ്, അല്‍ വക്‌റ സൂഖ്, ഖത്തറിലെ നഗരങ്ങള്‍, ഖത്തര്‍ ആര്‍ട്ട് ആന്റ് തിയേറ്റര്‍, മുശൈരിബ് പ്രോപ്പര്‍ട്ടീസ്, ഖത്തരി പാചകം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് കള്‍ച്ചര്‍ മാഗസിന്‍.


കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ ദൗത്യം കൂടുതല്‍ മെച്ചപ്പെടുത്തുകയും രാജ്യത്തെ പുതിയ സാംസ്‌ക്കാരിക ഇനങ്ങള്‍ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരിക്കും മാഗസിനെന്ന് കള്‍ച്ചര്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശൈഖ ഹമദ് അല്‍താനി പറഞ്ഞു. കള്‍ച്ചറിന്റെ ഓരോ ലക്കത്തിലും രാജ്യത്തെ പുതിയ കലാപ്രദര്‍ശനങ്ങള്‍, പൈതൃക സ്ഥലങ്ങള്‍, വളര്‍ന്നുവരുന്ന നഗരങ്ങള്‍ തുടങ്ങിയവ കണ്ടെത്തുന്നത് ആളുകളെ ആകര്‍ഷിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.


അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ സാംസ്‌ക്കാരിക വികാസത്തിന് മികച്ച പ്രാധാന്യമാണ് നല്കുന്നത്. കത്താറ ഫാല്‍ക്കണ്‍ ആന്റ് ഹണ്ടിംഗ് എക്‌സിബിഷന്‍, കത്താറ ദൗ ഫെസ്റ്റിവല്‍, കഹറാമയ്ക്കു വേണ്ടിയുള്ള കത്താറ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ തുടങ്ങി നിരവധി കത്താറയുടെ വിവിധ പരിപാടികള്‍ ലോകമെമ്പാടുമെത്തിക്കാന്‍ കത്താറ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളെ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നു.


ഖത്തറിലെ എംബസികള്‍ക്കും രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ക്കും കള്‍ച്ചര്‍ മാഗസിന്‍ വിതരണം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!