Connect with us

Featured

എഴുപത്തി രണ്ടിന്റെ യുവത്വത്തില്‍ 11 ലൈസന്‍സുകള്‍ സ്വന്തമാക്കി രാധാമണി

Published

on


കൊച്ചി: എഴുപത്തിരണ്ടുകാരി രാധാമണിയമ്മയെ മറ്റെന്തെങ്കിലും പറഞ്ഞ് വിശേഷിപ്പിക്കണമെന്നില്ല. ഡ്രൈവറമ്മ എന്നു മാത്രം പറഞ്ഞാല്‍ മതി.

രാധാമണിയമ്മയ്ക്ക് ഇപ്പോള്‍ 72 വയസ്സായി പ്രായം. ഇക്കാലത്തിനിടയില്‍ 11 വിഭാഗങ്ങളില്‍പ്പെട്ട ലൈസന്‍സാണ് രാധാമണിയമ്മ സ്വന്തമാക്കിയത്. കൊച്ചി തോപ്പുംപടി സ്വദേശിയാണ് ഈ ‘യുവതി’.

രാധാമണിയമ്മ സ്വന്തമാക്കിയ 11 വിഭാഗങ്ങളിലും പെട്ട ഡ്രൈവിംഗ് ലൈസന്‍സുകളുള്ള ഇന്ത്യയിലെ ഏക വനിത കൂടിയാണ് അവര്‍. എക്‌സ്‌കവേറ്ററുകള്‍, ബുള്‍ഡോസറുകള്‍, ക്രെയിനുകള്‍, റോഡ് റോളറുകള്‍ എന്നിവയുള്‍പ്പെടുന്ന മിക്കവാറും എല്ലാത്തരം വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് ഈ പ്രായത്തിനിടെ അവര്‍ സ്വന്തമാക്കിയിരിക്കുന്നത്.


1988ലായിരുന്നു ഭര്‍ത്താവിന്റെ പിന്തുണയോടെ തന്റെ ഈ താത്പര്യത്തിനു പിന്നാലെയുള്ള രാധാമണിയമ്മയുടെ യാത്ര ആരംഭിച്ചത്. ഇന്ന് അപകടരമായ വസ്തുക്കള്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് വരെ എത്തിനില്‍ക്കുന്നു ആ ദിഗ്വിജയം.

രാധാമണിയമ്മയെ കുറിച്ചുള്ള പ്രത്യേക പരിപാടി ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ ഒമ്പതാം സീസണില്‍ ജനുവരി 26ന് വ്യാഴാഴ്ച രാത്രി ഒന്‍പത് മണിക്ക് സംപ്രേഷണം ചെയ്യും. ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള നിരവധി കാര്യങ്ങളാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ പോകുന്നത്. അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ഥ കഥകള്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടി വി18ലെ ഓമൈജി! യേ മേരാ ഇന്ത്യ.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


error: Content is protected !!