ഷമി ന്യൂസിലാന്റിനെ എറിഞ്ഞുടച്ചു; ഇന്ത്യ ഫൈനലില്‍

Web Desk
1 Min Read

മുംബൈ: മുഹമ്മദ് ഷമി എറിഞ്ഞു വീഴ്ത്തിയ ഏഴു വിക്കറ്റുകളില്‍ പതറിപ്പോയ ന്യൂസിലാന്റിന് ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു മുമ്പില്‍ പരാജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു.

city exchange

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി അമ്പതാം ഏകദിന സെഞ്ച്വറിയുമായി വിരാട് കോലിയും രണ്ടാം ശതകം തുടര്‍ച്ചയായി തികച്ച ശ്രേയസ് അയ്യരും വാംഖഡെ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകരെ വിരുന്നൂട്ടിയാണ് മടങ്ങിയത്.

നാലിന് 397 എന്ന മികച്ച റണ്‍സ് നേടിയ ഇന്ത്യക്ക് മറുപടിയായി ഇറങ്ങിയ ന്യൂസിലാന്റിന്റെ ഓപണര്‍മാര്‍ പുറത്തായ ശേഷം ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയിലൂടെ ശക്തമായി തിരിച്ചടിച്ചെങ്കിലും രണ്ടാം സ്പെല്ലിലെത്തിയ ഷെമി മൂന്നു പന്തിനിടെ കെയ്ന്‍ വില്യംസനെയും ടോം ലേതമിനെയും പുറത്താക്കി കളി ഇന്ത്യക്ക് അനുകൂലമാക്കി.

തുടരെ വിക്കറ്റ് വീണ ന്യൂസിലാന്റിന്റെ മറുപടി ബാറ്റിംഗ് 48.5 ഓവറില്‍ 327ന് അവസാനിച്ചു. ആദ്യ നാലെണ്ണമുള്‍പ്പെടെ ഷമി ഏഴു വിക്കറ്റുകള്‍ സ്വന്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!