

മറാകഷ്: സഫി നഗരത്തിലെ ആയിഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ആശുപത്രി ശൈഖ് താനി ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിക്കു വേണ്ടിയാണ് ശൈഖ് താനി ബിന്‍ ഹമദ് അല്‍താനി ആശുപത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.


ഉദ്ഘാടനത്തിന് ശേഷം ശൈഖ് താനിയും മുതിര്‍ന്ന മൊറോക്കന്‍ ഉദ്യോഗസ്ഥരും ആശുപത്രിയിലെ വിവിധ സൗകര്യങ്ങള്‍ സന്ദര്‍ശിച്ചു. ആശുപത്രിയിലെ വൈദ്യ പരിചരണത്തെക്കുറിച്ചും രോഗികള്‍ക്കുള്ള പ്രത്യേക ചികിത്സാ സേവനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.


ഉദ്ഘാടനച്ചടങ്ങില്‍ മൊറോക്കോ ആരോഗ്യ- സാമൂഹിക സംരക്ഷണ മന്ത്രി പ്രൊഫ. ഖാലിദ് ഐത് തലേബ്, ഖത്തറിലേയും മൊറോക്കോയിലേയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

