എസ് എസ് എഫ് പാടവം പരിശീലന ക്യാമ്പിന് തുടക്കമായി

Web Desk
1 Min Read

തൃശ്ശൂര്‍ : എസ്എസ്എഫ് തൃശ്ശൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവിഷന്‍ ദഅവ ചേമ്പര്‍ അംഗങ്ങള്‍ക്കുള്ള പരിശീലന ക്യാമ്പ് തുടക്കമായി. മൂന്നു ദിവസങ്ങളിലായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ക്യാമ്പ് എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ മുസ്ലിയാര്‍, അനസ് അമാനി പുഷ്പഗിരി നേതൃത്വം നല്‍കും. ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ ), ഇമാം മുജാദിദ് അല്‍ഫ സാനി അഹ്‌മദുല്‍ ഫാറൂഖി സര്‍ഹിന്ദി (റ ), ഇഫക്ടീവ് ലീഡര്‍ എന്നീ വിഷയങ്ങളിലാണ് പഠനങ്ങള്‍ നടക്കുന്നത്. ശിഹാബ് സഖാഫി താന്ന്യം, ശനീബ് മുല്ലക്കര, ഹുസൈന്‍ ഫാളിലി കൊടുങ്ങല്ലൂര്‍, സാദിക്കലി ഫാളിലി കല്ലൂര്‍, ഉനൈസ് അശ്‌റഫി ചേര്‍പ്പ് വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!