ട്വന്റി 20 ലോകകപ്പിന് ഇന്ന് തുടക്കം

Web Desk
1 Min Read

ന്യൂഡല്‍ഹി/ കൊളംബൊ: ട്വന്റി 20 ലോകകപ്പ് ഇന്ന് ആരംഭിക്കും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനും നെതര്‍ലന്‍ഡ്‌സുമാണ് മത്സരിക്കുന്നത്. രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റിന്‍ഡീസ് സ്‌കോട്ട്‌ലന്‍ഡിനെയും നിലവിലെ ജേതാക്കളായ ഇന്ത്യ യു എസ് എയെയും ആദ്യ ദിനം നേരിടും.

city exchange

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ്, സ്‌കോട്ട്‌ലാന്റ്, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മറ്റു ടീമുകള്‍.

ലോകകപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുമായുള്ള ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്നു പാകിസ്ഥാന്‍ പ്രഖ്യാപിച്ചത് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലന്റാണ് രംഗത്തുള്ളത്. ലോകകപ്പിലെ അരങ്ങേറ്റമാണ് ഇറ്റലിക്ക്.

ഇന്ന് രാത്രി ഏഴു മണിക്ക് മുംബൈയിലാണ് ഇന്ത്യ- യു എസ് എ മത്സരം. 12ന് രാത്രി ഏഴു മണിക്ക് ഡല്‍ഹിയില്‍ നമീബിയയുമായും 15ന് രാത്രി ഏഴു മണിക്ക് കൊളംബോയില്‍ പാകിസ്ഥാനുമായും 18ന് രാത്രി ഏഴു മണിക്ക് അഹമ്മദാബാദില്‍ നെതര്‍ലാന്റ്‌സുമായുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!