
ദോഹ: ഭിന്നശേഷിക്കാര്‍ക്കായുള്ള ശഫല്ല സെന്ററില്‍ ബ്രൂണെ ദാറുസ്സലാമിലെ കിരീടാവകാശിയുടെ ഭാര്യ സാറ രാജകുമാരി സന്ദര്‍ശനം നടത്തി.

സന്ദര്‍ശനത്തോടനുബന്ധിച്ച് ഖത്തര്‍ സാമൂഹിക വികസന, കുടുംബകാര്യ മന്ത്രി ബുതൈന ബിന്ത് അലി അല്‍ ജാബര്‍ അല്‍ നുഐമി രാജകുമാരിയെ സ്വീകരിച്ചു.

സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായി നല്‍കിവരുന്ന വിവിധ സേവനങ്ങള്‍, അവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവയെക്കുറിച്ച് സന്ദര്‍ശനത്തിനിടെ രാജകുമാരിക്ക് വിശദീകരിച്ചുനല്കി.
