വേനല്‍ച്ചൂടില്‍ തൊഴിലാളികളുടെ സുരക്ഷ: നിശ്ചിത ജോലി സമയം പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

Web Desk
1 Min Read

ദോഹ: വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനിലയും ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കുന്നതിന് നിശ്ചിത ജോലി സമയം കര്‍ശനമായി പാലിക്കണമെന്ന് തൊഴിലാളികളോടും തൊഴിലുടമകളോടും ഖത്തര്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

city exchange

വേനല്‍ച്ചൂടില്‍ ജോലി സമയം ക്രമീകരിക്കുന്നത് തൊഴിലാളികള്‍ ഉയര്‍ന്ന താപനിലയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന സമയം കുറയ്ക്കുന്നതിനും തൊഴില്‍ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രാലയം സമൂഹമാധ്യമ കുറിപ്പില്‍ വ്യക്തമാക്കി.

നിശ്ചിത ജോലി സമയക്രമം അനുസരിച്ച് രാവിലെ 10 മണിക്ക് മുമ്പ് ജോലി ചെയ്യാം. എന്നാല്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. വൈകിട്ട് 3.30ന് ശേഷം ജോലി പുന:രാരംഭിക്കാം.

വേനല്‍ക്കാലത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ, പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും തൊഴില്‍ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനും നിശ്ചിത ജോലി സമയവും സുരക്ഷാ നടപടികളും പാലിക്കണമെന്ന് തൊഴിലാളികളോട് മന്ത്രാലയം നിര്‍ദേശിച്ചു.

വേനല്‍ മാസങ്ങളില്‍ നിരോധിത സമയത്ത് ജോലി ചെയ്യാതിരിക്കുന്നത് ഉയര്‍ന്ന താപനിലയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!