ലോകകപ്പ്; മൂന്നാം കപ്പലും തയ്യാര്‍

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാണാനെത്തുന്നവര്‍ക്ക് താമസിക്കാന്‍ മൂന്നാമത്തെ കപ്പലും വാടകയ്‌ക്കെടുത്തു. 1,075 ക്യാബിനുകളുള്ള എം എസ് സി ഓപ്പറ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ ലഭ്യമാകും. നവംബര്‍ 20ന് ലോകകപ്പ് ആരംഭിക്കുന്നതിന് ആറാഴ്ച മുമ്പ് മാത്രം ബാക്കി നില്‍ക്കെയാണ് ജനീവ ആസ്ഥാനമായുള്ള എം എസ് സിയുമായി ഫിഫ ക്രൂയിസ് കരാര്‍ പ്രഖ്യാപിച്ചത്.

city exchange

ഓരോ മത്സര ഘട്ടങ്ങളിലും വിവിധ നിരക്കുകളാണ് ഈടാക്കുക. മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം നടക്കുന്ന സമയത്ത് ഒരാള്‍ക്ക് ഒരു രാത്രിക്ക് 470 സ്വിസ് ഫ്രാങ്ക് (ഏകദേശം 1709 റിയാല്‍) നല്‍കിയാല്‍ കപ്പലില്‍ താമസിക്കാം. 16-ാം റൗണ്ടിലും ക്വാര്‍ട്ടര്‍ ഫൈനലിലും ഏറ്റവും വിലകുറഞ്ഞ മുറികള്‍ക്ക് 320 സ്വിസ് ഫ്രാങ്ക് ആകാനാണ് സാധ്യത. ഇത് അവസാന ആഴ്ചയില്‍ 220 സ്വിസ് ഫ്രാങ്ക് ആയി മാറും. ഇതിന് പുറമെ, എല്ലാ ഭക്ഷണത്തിനും 90 യൂറോയായിരിക്കും (ഏകദേശം 320 റിയാല്‍) അടിസ്ഥാന നിരക്ക്.

ലോകകപ്പിലെ എല്ലാ ടീമുകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഖത്തറിലില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പിനെത്തുന്ന 1.2 ദശലക്ഷം സന്ദര്‍ശകര്‍ക്കായി 4,000 ക്യാബിനുകളുള്ള രണ്ട് കപ്പലുകള്‍ക്കായി 2019ല്‍ തന്നെ ഖത്തര്‍ സര്‍ക്കാരും എം എസ് സിയും കരാര്‍ ഒപ്പിട്ടിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!