ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 കിക്കോഫിന് ഇനി 100 നാള്‍

Web Desk
1 Min Read

ദോഹ: ഫിഫ അറബ് കപ്പ് ഖത്തറിന് കൗണ്ട് ഡൗണ്‍ തുടങ്ങി. ഇന്നു മുതല്‍ നൂറാം ദിവസം ഫിഫ അറബ് കപ്പ് ഖത്തറിന് പന്തുരുളും.

city exchange

അറബ് ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മത്സരം ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് ഖത്തറില്‍ അരങ്ങേറുക. മേഖലയിലെ ഏറ്റവും മികച്ച ടീമുകളാണ് അഭിമാനകരമായ ട്രോഫിക്കായി പന്തുതട്ടുക.

രണ്ടാം തവണയാണ് ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 2021ലാണ് ആദ്യമായി രാജ്യം ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന പതിപ്പിന് ആതിഥേയത്വം വഹിച്ചത്. ആറു ലക്ഷത്തിലധികം ടിക്കറ്റുകള്‍ അനുവദിച്ചതും ആഗോള ടിവി പ്രേക്ഷകരുടെ എണ്ണം 272 ദശലക്ഷമായി ഉയര്‍ന്നതും മികച്ച വിജയമായിരുന്നു.

ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ട്രോഫിക്കായി 23 ടീമുകളാണ് രംഗത്തുള്ളത്. ഫിഫ റാങ്കിംഗില്‍ ഏറ്റവും ഉയര്‍ന്ന ഒന്‍പത് ടീമുകള്‍ നേരിട്ട് യോഗ്യത നേടി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!