സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖത്തര്‍ സ്‌കൈഡൈവിങ് ടീമിന് സ്വര്‍ണം

Web Desk
1 Min Read

ലൊകാര്‍ണോ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന എസ്ഡബ്ല്യു സി എസ് ലൊകാര്‍ണോ ഫൈനലിലെ ടീം ഇനത്തില്‍ ഖത്തര്‍ ദേശീയ സ്‌കൈഡൈവിങ് ടീമിന് സ്വര്‍ണ മെഡല്‍. ജോയിന്റ് സ്‌പെഷ്യല്‍ ഫോഴ്‌സസിന് കീഴിലുള്ള ഖത്തര്‍ എയര്‍ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ടീമിന് 16 രാജ്യങ്ങളില്‍ നിന്നുള്ള 35 ടീമുകളെ മറികടന്നാണ് നേട്ടമുണ്ടായത്.

city exchange

സ്‌പെഷ്യല്‍ ഫോഴ്‌സസ് കമാന്‍ഡറും ഖത്തര്‍ എയര്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ ഒതൈബി ടീമിന്റെ വിജയത്തെ അഭിനന്ദിച്ചു. ‘അല്‍ ഹദഫ്’ ടീം സ്വര്‍ണം നേടിയതില്‍ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, ഖത്തര്‍ താരങ്ങളുടെ ഉയര്‍ന്ന മികവും നിശ്ചയദാര്‍ഢ്യവും മത്സരവീര്യവുമാണ് വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞു.

തുടര്‍ച്ചയായ കഠിനാധ്വാനം, ചിട്ടയായ പരിശീലനം, അച്ചടക്കം, കൂട്ടായ പ്രവര്‍ത്തനം എന്നിവയുടെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ ആത്മവിശ്വാസവും കൂട്ടായ്മയും നിലനിര്‍ത്തണമെന്നും ഓരോ നേട്ടവും കൂടുതല്‍ വലിയ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാക്കണമെന്നും അദ്ദേഹം ടീമിനോട് ആഹ്വാനം ചെയ്തു. ഒന്നാം സ്ഥാനമാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടീം ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അല്‍ ഹജാജി നേട്ടത്തില്‍ അഭിമാനം പ്രകടിപ്പിച്ചു. സ്വര്‍ണ മെഡല്‍ ഖത്തറിനും രാജ്യത്തിന്റെ നേതൃത്വത്തിനും ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വേദിയില്‍ ഖത്തറിന്റെ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ടീമിന് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!