കല്‍ക്കരി കിട്ടാനില്ല; ഗ്യാസ് നല്കാന്‍ ഖത്തറിനു മേല്‍ ഇന്ത്യന്‍ സമ്മര്‍ദ്ദം

Web Desk
1 Min Read

ദോഹ: കല്‍ക്കരി ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായ ഇന്ത്യ ദ്രവീകൃത പ്രകൃതി വാതക വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറിനു മേല്‍ സമ്മര്‍ദ്ദം തുടങ്ങി. കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ തത്ക്കാലത്തേക്ക് വേണ്ടെന്ന് ഇന്ത്യ പറഞ്ഞ എട്ടു ചരക്ക് ദ്രവീകൃത പ്രകൃതി വാതകവും ഖത്തര്‍ ഗ്യാസിലെ അടിസ്ഥാന സൗകര്യ വികസന അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഖത്തര്‍ അയക്കാന്‍ വൈകിയ 50 ചരക്ക് എല്‍ എന്‍ ജിയും ഉടന്‍ അയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യയിലെ എണ്ണ മന്ത്രാലയം ഖ്ത്തര്‍ ഗ്യാസിന് കത്തയച്ചു.

city exchange

അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയാണ് ഇന്ത്യയില്‍ അനുഭവിക്കുന്നത്. 2016 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയാണിത്.

ഇന്ത്യയിലെ മുന്‍നിര വാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍ എന്‍ ജി ഖത്തറില്‍ നിന്ന് ഏഴര മില്യന്‍ ടണ്‍ എല്‍ എന്‍ ജിയും ഓസ്‌ട്രേലിയയിലെ എക്‌സോണ്‍സ് ഗോര്‍ഗോണ്‍ പ്രൊജക്ടില്‍ നിന്ന് 1.44 മില്യന്‍ ടണ്‍ എല്‍ എന്‍ ജിയും പ്രതിവര്‍ഷം വാങ്ങാനാണ് ദീര്‍ഘകാല കരാറുള്ളത്.
ഇന്ത്യക്ക് 24 ജിഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദന ശേഷിയുണ്ട്. അതില്‍ 14 ജിഗാവാട്ട് ഉത്പാദനം ഗ്യാസ് ലഭ്യമല്ലാത്തതിനാല്‍ പത്ത് വര്‍ഷത്തിലേറെയായി നടക്കുന്നില്ല. ശേഷിക്കുന്ന പ്ലാന്റുകളാവട്ടെ വളരെ കുറഞ്ഞ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്.

- Advertisement -
Ad image

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി ഉത്പാദന മേഖലകളില്‍ നേരിടുന്ന കടുത്ത ക്ഷാമത്തെ ഗ്യാസ് ഉപയോഗപ്പെടുത്തി നേരിയ തോതിലെങ്കിലും മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യ ദ്രവീകൃത പ്രകൃതി വാതകത്തിന് ഖത്തറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!