ന്യൂജെന്‍ പാറ്റകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകരിക്കേണ്ടി വരും: ഫൈസല്‍ ബാബു എം എല്‍ എ

Web Desk
1 Min Read

ദോഹ: ജനാധിപത്യ രീതിയില്‍ സമരം നടത്തുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ അവഗണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോഴിക്കോട് നോര്‍ത്ത് എം എല്‍ എ ഫൈസല്‍ ബാബു പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

city exchange

ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും അവരുടെ രീതിയില്‍ സമരം നടത്താനും സമര നേതൃത്വം നല്‍കാനും അവകാശമുണ്ട്. അതുകൊണ്ടുതന്നെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് ന്യായീകരിക്കാനാവില്ലെന്നും ജന്തര്‍ മന്ദിറില്‍ സമരത്തിന് അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെ ഫൈസല്‍ ബാബു എം എല്‍ എ വിമര്‍ശിച്ചു.

ന്യൂജെന്‍ പാറ്റകളെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും അവഗണിക്കാനാവില്ല. അവര്‍ നടത്തിയ സമരങ്ങളെല്ലാം വിജയിക്കുന്നുണ്ടെന്ന് മാത്രമല്ല അവയെല്ലാം ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടെന്നും ഫൈസല്‍ ബാബു ചൂണ്ടിക്കാട്ടി.

പി എം ശ്രീ കേരളത്തില്‍ നടപ്പാക്കുമെന്ന് പറയാന്‍ കഴിയില്ലെങ്കിലും മുന്‍ സര്‍ക്കാര്‍ എടുത്തുവെച്ച പല നടപടികളും അപകടങ്ങളുണ്ടാക്കുന്നവയായതിനാല്‍ അതില്‍ നിന്നും മറികടക്കാനുള്ള വഴികളാണ് നോക്കുന്നത്. സംഘപരിവാറിന്റേയും ഗോള്‍വാള്‍ക്കറിന്റേയും സിലബസുകള്‍ പഠിപ്പിക്കാതെ കേരളത്തിന് ആവശ്യമായത് പഠിപ്പിക്കാനാവുമെന്നിരിക്കെ ഗുണകരമായ രീതിയില്‍ എന്തു ചെയ്യാനാവുമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഒരാള്‍ക്ക് ഒരു പദവി എന്നത് ഉള്‍പ്പെടെ മുസ്ലിം ലീഗിന്റെ പുതിയ മാറ്റങ്ങളില്‍ പല കാര്യങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അധികാരമേറ്റെടുത്തതിന് ശേഷം വലിയ മാറ്റങ്ങളാണുണ്ടാവുന്നത്. പാര്‍ട്ടിയെ നയിക്കാനും മികച്ച ഇടങ്ങളിലും യുവാക്കളേയും സ്ത്രീകളേയും പരിഗണിക്കുന്നുണ്ട്. ഒരാള്‍ക്ക് ഒരു പദവി എന്നത് ഇത്തരം മാറ്റത്തിന്റെ ഭാഗമാണ്. എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും എം പിമാര്‍ക്കുമെല്ലാം അവരുടെ പല പദവികളും നഷ്ടപ്പെടുമെന്നത് സത്യമാണ്. എന്നാല്‍ പുതിയ ആളുകള്‍ക്കും പാര്‍ട്ടിയെ സേവിക്കാന്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദമാക്കി.

മുസ്ലിം ലീഗ് അശിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് ഒന്നിലേറെ പദവികളുണ്ടല്ലോ എന്ന ചോദ്യത്തിന് എല്ലാവരേയും ഒരേ ഗണത്തിലല്ല കൈകാര്യം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!