മൂന്ന് പതിറ്റാണ്ടിനിടെ അറബ്- ആഗോള മാധ്യമര രംഗത്ത് ശക്തമായ സാന്നിധ്യമായി അല്‍ ജസീറ: ഖത്തര്‍ അമീര്‍

Web Desk
1 Min Read

ദോഹ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ അറബ്, അന്താരാഷ്ട്ര മാധ്യമ രംഗത്ത് ശ്രദ്ധേയമായ സ്ഥാനം ഉറപ്പിക്കാന്‍ അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്കിന് സാധിച്ചതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി.

city exchange

അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ 30-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തതിലുള്ള സന്തോഷം അമീര്‍ പ്രകടിപ്പിച്ചു. ഞായറാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ അറബ്, ആഗോള മാധ്യമ രംഗത്ത് തനതായ ഇടം നേടിയെടുക്കാന്‍ അല്‍ ജസീറയ്ക്ക് കഴിഞ്ഞു. മേഖലയിലെ ജനങ്ങളുടെ ശബ്ദവും അവരുടെ പ്രശ്‌നങ്ങളും ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതില്‍ നെറ്റ്വര്‍ക്ക് നിര്‍ണായക പങ്കുവഹിച്ചുവെന്നും അമീര്‍ കുറിച്ചു.

അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ ഇതുവരെയുള്ള പ്രയാണത്തില്‍ അഭിമാനമുണ്ടെന്നും സ്ഥാപനത്തിനും ജീവനക്കാര്‍ക്കും കൂടുതല്‍ വിജയവും പുരോഗതിയും ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!