
ദോഹ: തെക്കന്‍ പോളണ്ടിലെ ക്രാക്കോവ് നഗരത്തിലുണ്ടായ വെടിവെപ്പ് സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. സംഭവത്തില്‍ ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമം, ഭീകരവാദം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അവയുടെ കാരണങ്ങളോ ലക്ഷ്യങ്ങളോ എന്തുതന്നെയായാലും അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാട് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

വെടിവെപ്പ് സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും പോളണ്ട് സര്‍ക്കാരിനെയും ജനങ്ങളെയും ഖത്തര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
