
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (ഖിഫ്) സംഘടിപ്പിക്കുന്ന പ്രഥമ ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒന്‍പത് മത്സരങ്ങള്‍ നടക്കും. മിസൈമീര്‍ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴരയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങളില്‍ ഹിലാല്‍ എഫ് സി, ഫ്രണ്ട്‌സ് എഫ് സിയെയും ഓര്‍ബിറ്റ് എഫ് സി, ഖത്തര്‍ മഞ്ഞപ്പടയെയും നേരിടും. മൂന്നും നാലും മത്സരങ്ങളില്‍ എമര്‍ജന്‍സ് എഫ് സി, ബൈസന്റെന്‍ എഫ് സി യുമായും ഒറിക്‌സ് എഫ് സി കാസര്‍ഗോഡ്, ഖത്തര്‍ മാസ്റ്റേഴ്‌സുമായും മാറ്റുരയ്ക്കും.

വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളില്‍ ദസ്പരാദോസ് എഫ് സിയും നാസ്ഗാഡ് എഫ് സിയും തമ്മിലും ഓര്‍ബിറ്റ് എഫ് സിയും ഫ്രൈഡേ ഫിഫ മഞ്ചേരിയും തമ്മിലും ഏറ്റുമുട്ടും. മൂന്നാമത്തെ മത്സരത്തില്‍ മേറ്റ്‌സ് ഖത്തര്‍, എഫ് സി ഖത്തര്‍ മഞ്ഞപ്പടയെ നേരിടും. മില്ലെനിയം എഫ് സിയും മാവെറിക്‌സ് എഫ് സിയും തമ്മിലും ഇന്‍ഫിനിറ്റി എഫ് സി യും ഈഗിള്‍സ് എഫ് സിയും തമ്മിലുമാണ് നാലും അഞ്ചും മത്സരങ്ങള്‍.

ഡിസംബര്‍ ആദ്യവാരമാണ് ഫൈനല്‍ മത്സരം നടക്കുക.
