
ദോഹ: ഖത്തറില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ കേരള പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിനും രാജ്യസഭാ എം പി ഹാരിസ് ബീരാനും കേരള ബിസിനസ് ഫോറം (കെ ബി എഫ്) സ്വീകരണം നല്കി.

കേരളത്തില്‍ ഇനി ബിസിനസ് തുടങ്ങാന്‍ പ്രവാസി സംരംഭകര്‍ ഒട്ടും ഭയപ്പെടേണ്ടതില്ലെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മന്ത്രി വ്യക്തമാക്കി. കേരളം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണെന്നും വികസന കുതിപ്പില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസി സംരംഭകര്‍ക്ക് വ്യവസായം തുടങ്ങാന്‍ ഏകജാലക സംവിധാനം വഴി വഴിയൊരുക്കുകയാണ്. വ്യവസായ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് അഞ്ച് ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അത് പരിഹരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് സാധിക്കും. അതിനുള്ള ശ്രമങ്ങള്‍ സംരംഭകരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ഇന്നല്ലെങ്കില്‍ നാളെ ജന്മനാട്ടിലേക്ക് തിരികെ എത്തേണ്ടവരാണ് പ്രവാസികള്‍. ആ സമയത്ത് കേരളത്തിലെ ബിസിനസ് വലിയൊരു മുതല്‍ക്കൂട്ടാകും. അതിന് ആവശ്യമായ സഹായ സഹകരണങ്ങളാണ് ഇവിടുത്തെ ബിസിനസ് സംരംഭകര്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ ബി എഫ് പ്രസിഡന്റ് മുഹമ്മദ് ഷഹീന് ഷാഫി അധ്യക്ഷത വഹിച്ചു. ശിഹാബ് ഷെരീഫ് സ്വാഗതവും ഷെജി വലിയകത്ത് നന്ദിയും പറഞ്ഞു. പ്രമുഖ വ്യവസായികളും പ്രവാസി പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

