
ഒട്ടാവ: ഖത്തറും കാനഡയും തമ്മിലുള്ള മാനുഷിക, വികസന സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ അന്താരാഷ്ട്ര സഹകരണകാര്യ സഹമന്ത്രി ഡോ. മറിയം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് കാനഡയുടെ അന്താരാഷ്ട്ര വികസനകാര്യ സഹമന്ത്രി രണ്‍ദീപ് സരായിയുമായി കൂടിക്കാഴ്ച നടത്തി.

ഒട്ടാവയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന പ്രഥമ തന്ത്രപ്രധാന സംഭാഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധങ്ങളും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.

തന്ത്രപ്രധാന സംഭാഷണത്തിന്റെ ഭാഗമായി രൂപീകരിച്ച വികസന- മാനുഷിക സഹകരണ പ്രവര്‍ത്തക സമിതിയുടെ അജണ്ടയിലെ പ്രധാന വിഷയങ്ങളും ഇരുനേതാക്കളും വിലയിരുത്തി. പരസ്പര താത്പര്യമുള്ള മറ്റു വിഷയങ്ങളും ചര്‍ച്ചയില്‍ ഇടംപിടിച്ചു.
