
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (ഖിഫ്) ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. വ്യാഴാഴ്ച്ച നടന്ന പ്രാഥമിക റൗണ്ടിലെ അവസാന 6 മത്സരങ്ങളില്‍ ഹിലാല്‍ എഫ് സി ഈഗിള്‍ എഫ് സിയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്കും എമേജന്സ് എഫ് സി മാവോറിക്സ് എഫ് സിയെ 2നെതിരെ 4 ഗോളുകള്‍ക്കും ഇന്‍ഫിനിറ്റി എഫ് സി ഫ്രണ്ട്സ് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ബൈസന്റിന്‍ എഫ് സി മില്ലേനിയം എഫ് സിക്കെതിരെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്കും ഒറിക്സ് എഫ് സി നാസ്ഗാര്‍ഡ് എഫ് സിക്കെതിരെ 2 നെതിരെ 3 ഗോളുകള്‍ക്കും ഡെസ്പറാഡോസ് എഫ് സി ഖത്തര്‍ മാസ്റ്റേഴ്സിനെതിരെ എതിരില്ലാത്ത 7 ഗോളുകള്‍ക്കും വിജയിച്ചു

വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഓര്‍ബിറ്റ് എഫ് സി ഈഗിള്‍സ് ഖത്തറിനെയും ഇന്‍ഫിനിറ്റി എഫ് സി മേറ്റ്സ് ഖത്തറിനെയും ബൈസന്റൈന്‍ എഫ് സി ഒറിക്സ് കാസര്‍ഗോഡിനെയും എമെര്‍ജന്‍സ് എഫ് സി ദെസ്പരാദോസ് എഫ് സിയെയും നേരിടും.
