

ദോഹ: കടുത്ത ശൈത്യവും കാറ്റും മഴയും മഞ്ഞുവീഴ്ചയും പ്രതിരോധിക്കാന്‍ ഖത്തര്‍ ചാരിറ്റി സിറിയയിലെ ആഭ്യന്തര അഭയര്ഥികള്ക്ക് ക്യാംപുകളില്‍ സഹായം വിതരണം ചെയ്തു. ചൂടും സമാധാനവും പദ്ധതിയുടെ ഭാഗമായാണ് സഹായം.

അഫ്റിന്‍, അസാസ്, ഇദ്ലിബ് എന്നിവിടങ്ങളിലെ ക്യാംപുകളിലാണ് ഖത്തര്‍ ചാരിറ്റി സഹായമെത്തിച്ചത്. പതിനായിരം ഭക്ഷ്യ പാക്കേജുകള്‍, ആയിരം പുതപ്പ്, ആയിരം ശുചിത്വ കിറ്റുകള്‍, പ്രതിദിനം അയ്യായിരം കെട്ട് വീതം 12 ദിവസത്തേക്ക് ബ്രഡ് എന്നിവയാണ് സഹായത്തില്‍ ഉള്‍പ്പെടുന്നത്.

അടുത്ത സഹായ പദ്ധതിയുടെ ഭാഗമായി 682 താമസ കാരവനുകള്‍, മൂന്നു മാസത്തെ വാടക, മൂന്നു മാസത്തേക്ക് 460,000 കെട്ട് ബ്രഡ് എന്നിവ 18,000 കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യും. അതോടൊപ്പം 2800 പുതപ്പുകളും ശൈത്യകാല വസ്ത്രങ്ങളും വിതരണം ചെയ്യും.
ഖത്തര്‍ ചാരിറ്റിയുടെ അടിയന്തിര സഹായ പദ്ധതി 272,000 കപേര്ക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തര്‍ ചാരിറ്റിയില്‍ സംഭാവന നല്കാന് താത്പര്യമുള്ളവര്‍ക്ക് ഖത്തര്‍ ചാരിറ്റി വെബ്സൈറ്റ് വഴി എളുപ്പത്തില്‍ നിര്‍വഹിക്കാവുന്നതാണ്.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

