

ദോഹ: അഴിമതി പെര്‍സെപ്ഷന്‍സ് സൂചിക 2021ല്‍ ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ ഖത്തറിന് രണ്ടാം സ്ഥാനം. 180 രാജ്യങ്ങളുള്ള ലോകപട്ടികയില്‍ 31-ാം സ്ഥാനത്താണ് ഖത്തര്‍.

ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വേള്‍ഡ് ഇക്കണഓമിക് ഫോറം, ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷന്‍, ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്, ദി പാറ്റേണ്‍്‌സ ഓഫ് ഡമോക്രസി പ്രൊജക്ട് എന്നിവയുടെ വേള്‍ഡ് കോംപറ്റിറ്റീവ്‌നസ് ഇയര്‍ബുക്ക് പോലുള്ള അന്താരാഷ്ട്ര തലത്തിലുള്ള നിരവധി സൂചനകളില്‍ നിന്നാണ് സൂചികയുടെ ഡാറ്റ ശേഖരിക്കുന്നത്.

വിദഗ്ധരുടേയും ബിസിനസ് ലോകത്തിന്റേയും അഭിപ്രായ പ്രകാരം പൊതുമേഖലയിലെ അഴിമതിയുടെ അളവ് അനുസരിച്ച് 180 രാജ്യങ്ങളേയും പ്രദേശങ്ങളേയും റാങ്ക് ചെയ്യുന്ന സൂചിക പൂജ്യം മുതല്‍ 100 വരെയുള്ള സ്‌കെയിലാണ് ഉപയോഗിക്കുന്നത്. ഏറ്റവും അഴിമതി നിറഞ്ഞതിന് പൂജ്യമെന്നും സുതാര്യമായതിന് 100 എന്നുമാണ് നല്കുന്നത്.
ഖത്തറിന്റെ സുതാര്യത, സമഗ്രത, അഴിമതി തടയല്‍, നിയന്ത്രണം എന്നിവയെല്ലാം പരിഗണിക്കപ്പെട്ടു.

