ഇന്ത്യയില്‍ നിന്ന് യുഎ ഇയിലേക്ക് വിമാനങ്ങള്‍ ജൂലായ് 21ന് ശേഷം

Web Desk
0 Min Read

ദുബൈ: ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് നേരിട്ടിട്ടുള്ള യാത്ര വിമാന സര്‍വീസ് ജൂലായ് 21 വരെ ഉണ്ടാവില്ല. എമിറേറ്റ്‌സ് എയര്‍ലൈനിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
ജൂലായ് 16ന് യാത്ര തുടങ്ങാനാവുമെന്ന പ്രതീക്ഷ നേരത്തെ എമിറേറ്റ്‌സ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗവ്യാപനവുമായ ബന്ധപ്പെട്ട പ്രതിസന്ധികളാണ് വിമാന യാത്ര വൈകിക്കുന്നത്.
ഇന്ത്യയ്ക്കു പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസും ജൂലായ് 21ന് ശേഷം മാത്രമാണ് പ്രതീക്ഷിക്കാനാവുകയെന്നും അറിയിപ്പില്‍ പറയുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!