സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍ ജനൂബ് സ്റ്റേഡിയത്തിന് പുരസ്‌ക്കാരം

Web Desk
1 Min Read

ദോഹ: പ്രവര്‍ത്തന മികവിനുള്ള ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഗോള്‍ഡ് സ്റ്റാന്റേര്‍ഡ് ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്‌മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍ അല്‍ ജനൂബ് സ്റ്റേഡിയത്തിന് ലഭിച്ചു. നേരത്തെ സ്റ്റേഡിയത്തിന് സുസ്ഥിര രൂപകല്‍പ്പനയ്ക്കും ഹരിത നിര്‍മാണ രീതികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിരുന്നു.

city exchange

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുസ്ഥിരതാ തന്ത്രത്തിന്റെ പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ തെളിവാണ് സര്‍ട്ടിഫിക്കേഷനെന്ന് സുപ്രിം കമ്മിറ്റി സസ്റ്റെയ്‌നബിലിറ്റി ഡയറക്ടര്‍ എന്‍ജിനിയര്‍ ബോദൂര്‍ അല്‍ മീര്‍ പറഞ്ഞു. സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിലയിരുത്തലുകള്‍ നടത്തുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് ആതിഥേയ രാജ്യമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന റേറ്റിംഗുകളോടെ മൂന്ന് സര്‍ട്ടിഫിക്കേഷനുകളഅ# നേടുന്ന ആദ്യത്തെ പ്രൊജക്ടാണ് അല്‍ ജനൂബ് സ്റ്റേഡിയമെന്ന് ജി ഒ ആര്‍ ഡി സ്ഥാപക ചെയര്‍മാന്‍ ഡോ. യൂസുഫ് അല്‍ഹോര്‍ പറഞ്ഞു. ഡിസൈനിംഗിനും ബില്‍ഡിംഗിനുമുള്ള ഫോര്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കേഷന്‍, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റിനുള്ള എ സര്‍ട്ടിഫിക്കേഷന്‍, പ്രവര്‍ത്തനത്തിനുള്ള നേട്ടം എന്നിവയാണ് അല്‍ ജനൂബിന് ലഭിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!