

അബുദാബി: തീവ്രാദികള്‍ അക്രമത്തെ ന്യായീകരിക്കാനാണ് അക്രമത്തെ ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഐ എസ് ഐ എസിനെ ഇസ്‌ലാമിക് സ്‌റ്റേറ്റെന്ന് വിളിക്കരുതെന്നും യു എ ഇ. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലാണ് യു എ ഇ പ്രതിനിധി മുഹമ്മദ് അബൂശഹാബ് ഈ ആവശ്യം ഉന്നയിച്ചത്.

സഹിഷ്ണുതയുടെ മതത്തെ ഹൈജാക്ക് ചെയ്യാനാണ് തീവ്രവാദികളുടെ ശ്രമം. അതിന് അനുവദിക്കരുത്. അവരുടെ ആശയങ്ങളെ ന്യായീകരിക്കുന്നതിന് ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും ഇസ്ലാമും തീവ്രവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും യു എ ഇ പ്രതിനിധി പറഞ്ഞു.

ഐ എസ് ഐ എസിനെ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് പരാമര്‍ശിക്കുന്നത് അവസാനിപ്പിക്കാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ മതത്തെ ചൂഷണം ചെയ്യുന്നത് തടയാന്‍ ഇതേ തത്വങ്ങള്‍ പ്രയോഗിക്കണമെന്നും യു എ ഇ ആവശ്യപ്പെട്ടു. അംഗരാജ്യങ്ങളും യു എന്‍ സംവിധാനവും ഈ ആവശ്യം പരിഗണിക്കണമെന്നും മുഹമ്മദ് അബുശഹാബ് പറഞ്ഞു.

