ആഗസ്ത് ഒന്നുമുതല്‍ സൗദിയില്‍ വിദേശികള്‍ക്ക് പ്രവേശനം

Web Desk
1 Min Read

റിയാദ്: വിദേശത്ത് നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് സൗദി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കോവിഡിനെ തുടര്‍ന്നാണ് വിദേശ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
പതിനേഴ് മാസത്തിന് ശേഷമാണ് വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ സൗദി തയ്യാറെടുക്കുന്നത്.
ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ആഗസ്ത് ഒന്നുമുതല്‍ ഒഴിവാക്കുകയാണെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. രണ്ടു ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കാനാവുക. ഫൈസര്‍, അസ്ട്രസെനെക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനികളുടെ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാം.
ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.

city exchange
Share This Article
Leave a Comment
error: Content is protected !!