ഇന്ത്യ ഉള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഖത്തറില്‍ രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

Web Desk
1 Min Read

ദോഹ: കോവിഡ് സ്ഥിതിഗതികളുടെ മാറ്റത്തെ തുടര്‍ന്ന് യാത്രാ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ഖത്തര്‍. കോവിഡ് വാക്‌സിന്‍ പൂര്‍ണമായും എടുത്തവരാണെങ്കിലും ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. രണ്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാകുന്നവര്‍ക്ക് താമസ കേന്ദ്രങ്ങളിലേക്ക് പോകാവുന്നതാണ്.
എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് ഖത്തര്‍ ഏവിയേഷന്‍ അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. ഖത്തറില്‍ കോവിഡ് വാക്‌സിനെടുത്ത് പുറം രാജ്യങ്ങള്‍ സന്ദര്‍ശിച്ചെത്തുന്നവര്‍ക്കാണ് ഈ നിബന്ധന. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഖത്തറിലെത്തുന്ന റസിഡന്റ് വിസയുള്ളവര്‍ പത്തു ദിവസം നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. മാത്രമല്ല ഫാമിലി, ടൂറിസ്റ്റ് വിസയില്‍ ഖത്തറിലെത്തുന്നവര്‍ക്കും പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമുണ്ട്. വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഖത്തറില്‍ പ്രവേശനമുള്ളത്. വാക്‌സിനെടുക്കാത്ത ആര്‍ക്കും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കില്ല.

city exchange


ഇന്ത്യ, നേപ്പാര്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഖത്തറില്‍ വാക്‌സിനെടുത്ത് നാട്ടില്‍ പോയി മടങ്ങുന്നവരാണെങ്കിലും രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും പരിശോധനയും കര്‍ശനമാക്കിയത്.
പുതിയ നിയമങ്ങള്‍ ആഗസ്ത് രണ്ടാം തിയ്യതി ഉച്ചക്ക് 12 മണി മുതലാണ് പ്രാബല്യത്തില്‍ വരിക.

Share This Article
Leave a Comment
error: Content is protected !!