

ദോഹ: തുര്‍ക്കിയില്‍ നിന്നുള്ള കോഴിമുട്ടയ്ക്ക് രണ്ടിരട്ടി വിലയായതോടെ ഖത്തര്‍ ലോകകപ്പില്‍ ‘ഗോളടിച്ച്’ തമിഴ്‌നാട്ടിലെ നാമക്കല്‍ കോഴി ഫാം ഉടമകള്‍. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നാമക്കലില്‍ നിന്നും ദോഹയിലേക്ക് പറന്നത് രണ്ടു കോടി മുട്ടയാണ്. ഈ മാസം ഇതിനകം അഞ്ച് കോടി മുട്ട ഖത്തറിലേക്ക് പോയിട്ടുണ്ട്. 2023 ജനുവരി വരെ നാമക്കലില്‍ നിന്നും കോഴിമുട്ട ഖത്തറിലെത്തും.

തമിഴ്‌നാട്ടിലെ കോഴി ഫാം ഉടമകള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് വന്‍ ഓര്‍ഡറുമായി ഖത്തര്‍ ലോകകപ്പ് രക്ഷക്കെത്തിയത്.

നേരത്തെ നാമക്കലില്‍ നിന്ന് മാത്രം ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹറൈന്‍, അഫ്ഗാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം 15 കോടി മുട്ട കയറ്റി അയച്ചിരുന്നു. എന്നാല്‍ മുട്ടയുടെ കാലാവധി ആറു മാസമുണ്ടായിരുന്നത് മൂന്നു മാസമായി ചുരുക്കിയതോടെ നാമക്കല്‍ മുട്ടകള്‍ കടല്‍ കടക്കുന്നത് കുറഞ്ഞു.
മാത്രമല്ല ഇന്ത്യയില്‍ പക്ഷിപ്പനിയുണ്ടെന്ന ആരോപണത്തോടെ ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നും കോഴിയിറച്ചിയും കോഴിമുട്ടയും ഇറക്കുമതി ചെയ്യുന്നത് താത്ക്കാലികമായി നിരോധിച്ചിരുന്നു. ഇതാണ് നാമക്കലിലെ കോഴി ഫാം ഉടമകളെ പ്രതിസന്ധിയിലാക്കിയത്.
ഇന്ത്യന്‍ കോഴിയും മുട്ടയും വരവു കുറഞ്ഞതോടെ ഇതുരണ്ടും കയറ്റുമതി ചെയ്യുന്ന തുര്‍ക്കി വിലയില്‍ വര്‍ധനവ് വരുത്തുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ വന്‍ വില കൊടുത്ത് മുട്ട വാങ്ങേണ്ടി വരുമെന്നത് ഖത്തറിന്റെ നോട്ടം വീണ്ടും നാമക്കലിലേക്ക് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി കയറ്റുമതിയാണ് ഇത്തവണ മുട്ട വിപണിയില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്. കൂടാതെ മുട്ട കയറ്റുമതിയില്‍ പക്ഷിപ്പനി പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ ഉത്പാദകര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പക്ഷിപ്പനി രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നാമക്കല്‍ മുട്ട ഉത്പാദന, വില്‍പ്പന അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.

