

ദോഹ: ഖത്തറില്‍ നിരോധിച്ച ച്യുവിംഗ് പുകയില കടത്താനുള്ള ശ്രമം ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് വിഭാഗം പിടികൂടി.

ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കയറ്റുമതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തു കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. മൊത്തം 1,338 ചാക്ക് ച്യൂയിംഗ് പുകയിലയാണ് കണ്ടെത്തിയത്. നിരോധിത വസ്തുക്കള്‍ക്ക് 1,672.5 കിലോഗ്രാം തൂക്കമുണ്ടായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തേങ്ങ, നാരങ്ങ ഇറക്കുമതിയോടൊപ്പം ഇത്തരത്തില്‍ ഒളിപ്പിച്ച കള്ളക്കടത്ത് ഹമദ് തുറമുഖ കസ്റ്റംസ് അധികാരികള്‍ കണ്ടെത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ ലഭ്യമാകുന്നതിനാല്‍ നിയമലംഘനം നടത്തുന്നത് പിടികൂടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.

