കായികരംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

Web Desk
1 Min Read

ബാങ്കോക്ക്: ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി കായികരംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. 2018ല്‍ റഷ്യന്‍ ലോകകപ്പ് ചാമ്പ്യന്മാരായ ടീം ഫ്രാന്‍സിന്റെ പ്രസിഡന്റാണ് മാക്രോണ്‍.

city exchange

ഫ്രാന്‍സ് സെമിഫൈനലില്‍ എത്തിയാല്‍ ഖത്തറിലേക്ക് പോകുമെന്ന് പറഞ്ഞ മാക്രോണ്‍ കായികരംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വളരെ മോശമായ ആശയമാണെന്നും വിശമാക്കി. 2024ല്‍ ഫ്രാന്‍സ് ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സില്‍ വിദേശികളെ സ്വാഗതം ചെയ്യുമ്പോള്‍ അവര്‍ നമ്മുടെ നിയമങ്ങള്‍ പാലിക്കണമെന്നും നമ്മുടെ സംസ്‌ക്കാരത്തെ ബഹുമാനിക്കണമെന്നും ആഗ്രഹിക്കുന്നതുപോലെ ഖത്തറിലേക്ക് പോകുമ്പോള്‍ താന്‍ അവരുടെ സംസ്‌ക്കാരത്തേയും നിയമത്തേയും ബഹുമാനിക്കുമെന്ന് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് പറഞ്ഞു.

- Advertisement -
Ad image

ക്രൊയേഷ്യയ്ക്കെതിരായ ഫൈനലില്‍ 4-2ന് വിജയിച്ച് ഫ്രാന്‍സിന്റെ രണ്ടാം ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത് കാണാന്‍ പ്രസിഡന്റ് 2018ല്‍ റഷ്യയിലേക്ക് പോയിരുന്നു.

Share This Article
Leave a Comment
error: Content is protected !!