നാലു വര്‍ഷത്തിനപ്പുറം ലോകകപ്പില്‍ കളിക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് മെസി

Web Desk
1 Min Read

ദോഹ: അടുത്ത ലോകകപ്പിന് ഇനി നാലു വര്‍ഷം കൂടിയുണ്ട്, അത് തനിക്ക് സാധ്യമാകുമെന്ന് തോന്നുന്നില്ലെന്ന് ലയണല്‍ മെസ്സി. അര്‍ജന്റീനന്‍ വാര്‍ത്താ ഏജന്‍സി ഡയറോ ഡിപോര്‍ട്ടിവോയോട് സംസാരിക്കവെയായിരുന്നു മെസ്സി തന്റെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

city exchange

അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷമുണെന്നു പറഞ്ഞ മെസി ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായെന്നും വിശദമാക്കി. പക്ഷെ എത്രത്തോളം കരുത്തരാണ് അര്‍ജന്റീനയെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീനക്കു വേണ്ടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയാണ് സെമി ഫൈനലില്‍ മെസി സ്വന്തമാക്കിയത്. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ 10 ഗോളുകളുടെ റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ വീതം നേടി എംബാപെയും മെസിയുമാണ് ഏറ്റവും മുന്നിലുള്ളത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡും മെസി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

- Advertisement -
Ad image

ഫൈനല്‍ മത്സരത്തില്‍ ലുസൈല്‍ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ജര്‍മനിയുടെ ലോതര്‍ മത്തൗസിലിന്റെ റെക്കോര്‍ഡ് കൂടി മെസ്സി തകര്‍ക്കും.

Share This Article
Leave a Comment
error: Content is protected !!