

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ രണ്ടാം സെമിയില്‍ ഫ്രാന്‍സ്- മൊറോക്കോ ഏറ്റുമുട്ടലിന് ഒരുങ്ങി ആരാധകരും ഖത്തറും ലോകവും. സൂഖ് വാഖിഫ്, ഡൗണ്‍ ടൗണ്‍ തുടങ്ങി ദോഹയുടെ ഹൃദയ ഭാഗങ്ങളിലെല്ലാം വാദ്യോപകരണങ്ങളും ബഹളങ്ങളുമായി ആളുകള്‍ വൈകുന്നേരം മുതല്‍ കൂടിച്ചേര്‍ന്നിട്ടുണ്ട്. വഴി നീളെ അറബ് വംശജര്‍ വലിയ ആഹ്ലാദത്തോടെയാണ് മത്സരത്തിന് കാത്തിരിക്കുന്നത്.

അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്ക് ഉച്ച മുതല്‍ ആരംഭിച്ചിരുന്നു. വൈകിട്ട് ആറു മണിയാകുമ്പോഴേക്കും വന്‍ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി എത്തിയിരിക്കുന്നത്.

അര്‍ജന്റീന- ക്രൊയേഷ്യ ആദ്യ സെമിഫൈനല്‍ ആരാധകര്‍ ഒരുങ്ങിക്കണ്ടതുപോലെ ഫ്രാന്‍സ്- മൊറോക്കോ മത്സരവും ആവേശത്തോടെയാണ് കാത്തിരിക്കുകയാണ്. ഫാന്‍ സോണുകളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണുള്ളത്.

