നോമ്പുകാലത്തില്‍ 24 ചാനലില്‍ ജെ കെ മേനോനും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും റെജി മണ്ണേലിനൊപ്പം

Web Desk
1 Min Read

ദോഹ: നോര്‍ക്ക ഡയറക്ടറും എ ബി എന്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ ജെ കെ മേനോനാണ് ഞായറാഴ്ച രാത്രി ഖത്തര്‍ സമയം 10 മണിക്ക് ഫ്‌ളവേഴ്‌സ് 24 ചാനലില്‍ നോമ്പുകാലത്തില്‍ ഹൃദയപൂര്‍വ്വത്തില്‍ സ്‌നേഹം ചേര്‍ത്ത് പ്രേക്ഷകരുമായി സംവദിക്കാനെത്തുന്നത്. മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി അദ്ദേഹം തന്റെയും പിതാവ് പരേതനായ അഡ്വ. പത്മശ്രീ സി കെ മേനോന്റേയും വിശേഷങ്ങള്‍ പങ്കുവെക്കും.

city exchange

അന്താരാഷ്ട്ര ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ ജെ കെ മേനോന്‍ ഇതിനകം ഇന്റര്‍നാഷണല്‍ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഖത്തറിന് പുറമേ ഇന്ത്യ, കുവൈത്ത്, സൗദി അറേബ്യ, യു എ ഇ, സുഡാന്‍, യു കെ എന്നീ രാജ്യങ്ങളില്‍ ബിസിനസുകളുള്ള ജെ കെ മേനോന്‍ തന്റെ പിതാവിനെ പോലെ പ്രവാസ ലോകത്ത് ഇന്ത്യക്കാരുടെ സാംസ്‌ക്കാരിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കുന്നുണ്ട്.

നന്മയുടെ വര്‍ത്തമാനത്തില്‍ റമദാന്‍ സന്ദേശവുമായി എത്തുന്നത് തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയാണ്. മികച്ച പ്രഭാഷകനും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചോദനാത്മക വാക്കുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് ജാതിമത ഭേദമന്യേ നാലുലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഫേസ്ബുക്കില്‍ മാത്രമുള്ളത്.

- Advertisement -
Ad image

റൊട്ടാന രുചിപ്പുരയില്‍ അവതാരക മുനീറ ഖാദറിനൊപ്പം ആയിഷ സലീമാണ് രുചികരമായ വിഭവവുമായി പ്രേക്ഷകരെ തേടിയെത്തുന്നത്.

ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്യുന്ന റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലം മികച്ച പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച് മുന്നേറുകയാണ്. ഖത്തറിലും സൗദി അറേബ്യയിലും ബഹറൈനിലും രാത്രി 10 മണിക്കും യു എ ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നുമാണ് സംപ്രേഷണം.

Share This Article
Leave a Comment
error: Content is protected !!