

ദോഹ: ഫ്‌ളവേഴ്‌സ് 24 ചാനല്‍ റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ ചൊവ്വാഴ്ച രാത്രി അതിഥികളായി എത്തുന്നത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ മുസ്തഫ ഹാജിയും.


ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ റമദാന്‍ സന്ദേശം നന്മയുടെ വര്‍ത്തമാനം നല്‍കും.


ഹൃദയപൂര്‍വ്വത്തില്‍ പി കെ സ്റ്റാര്‍ ഗ്രൂപ്പ് ഖത്തര്‍ ആന്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പി കെ മുസ്തഫ ഹാജി ഹൃദയപൂര്‍വ്വത്തില്‍ മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി ഹൃദയം തുറക്കും.

റൊട്ടാന രുചിപ്പുരയില്‍ ഷഫീന സിദ്ദീഖ് ജീരകക്കഞ്ഞിയുമായെത്തുമ്പോള്‍ മിന്‍ഹയാണ് അവതാരക.
ബെസ്റ്റ് മീഡിയ ഖത്തറിന് വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്യുന്ന നോമ്പുകാലം ഖത്തര്‍ സൗദി അറേബ്യ, ബഹറൈന്‍ എന്നിവിടങ്ങളില്‍ രാത്രി 10 മണിക്കും യു എ ഇയിലും ഒമാനിലും രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നും സംപ്രേഷണം ചെയ്യും.

