അമീര്‍ ഗയാന പ്രസിഡന്റുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഗയാന സഹകരണ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലിയും അമീരി ദിവാനില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി. ഗയാനയുടെ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും അമീര്‍ സ്വാഗതം ചെയ്തു.
മികച്ച സ്വീകരണത്തിന് അമീറിനോട് ഗയാന പ്രസിഡന്റ് നന്ദിയും അഭിനന്ദനവും അറിയിച്ചു.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍, പ്രത്യേകിച്ച് നിക്ഷേപ മേഖലയിലും ഊര്‍ജമേഖലയിലും പൊതുവായ താത്പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, ഊര്‍ജകാര്യ സഹമന്ത്രി സാദ് ബിന്‍ ഷെരീദ അല്‍ കാബി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

- Advertisement -
Ad image

ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലിക്കും പ്രതിനിധി സംഘത്തിനും ബഹുമാനാര്‍ഥം അമീര്‍ ഉച്ചഭക്ഷണ വിരുന്ന് സംഘടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!