

ദോഹ: ക്യു എന്‍ സി സിയില്‍ 25ന് നടക്കുന്ന സിറ്റി എക്സ്ചേഞ്ച് ഇന്‍ ടു ദി ബ്ലൂസ് മ്യൂസിക് ഇവന്റില്‍ പങ്കെടുക്കാന്‍ പ്രശസ്ത പിന്നണി ഗായകന് ബെന്നി ദയാലും ബാന്റ് ഫങ്ച്ചുവേഷനും ഖത്തറിലെത്തി. കൂടെ പിന്നണി ഗായകന് ഡോ. കെ എസ് ഹരിശങ്കറും പ്രഗതി ബാന്റും അണി നിരക്കുന്നുണ്ട്. കലാ വൈവിധ്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും നിരവധി സംഗീത പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്കാനുമായി രൂപീകരിച്ച സൗഹൃദ കൂട്ടായ്മയാണ് ഇന്‍ ടു ദി ബ്ലൂസ്.

മള്‍ട്ടി മ്യൂസിക് ബാന്റുകള്‍ ഒരു വേദിയില്‍ അണിനിരക്കുന്ന കാലമാണ് ഇനിയെന്നും ഇന്‍ ടു ദി ബ്ലൂസ് അതിന്റെ തുടക്കമാവട്ടെ എന്നും റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ ചിങ്കാരി റെസ്റ്റൊറന്റില്‍ നടന്ന വാര്‍ത്താ സമ്മേനത്തില്‍ ബെന്നി ദയാല്‍ പറഞ്ഞു.

സംഗീതമാന്ത്രികന് എ ആര് റഹ്മാന് ബാന്റ് അംഗവും വിവിധ ഭാഷകളില്‍ ഹിറ്റ് പാട്ടുകള്‍ സമ്മാനിക്കുകയും ചെയ്ത ബെന്നി ദയാലും പുതുതലമുറിയില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും ശ്രദ്ധേയനായ പിന്നണി ഗായകനും വേദികളില്‍ മിന്നുന്ന പ്രകടനം കൊണ്ട് സദസിനെ ഇളക്കി മറിക്കാന്‍ കഴിയുന്ന ഡോ. കെ എസ് ഹരിശങ്കറും കൂടെ ഗായിക അഞ്ജു ജോസഫും ഒരുമിക്കുമ്പോള്‍ ഖത്തറിന് പുതിയ അനുഭവമായിരിക്കും ലഭ്യമാവുകയെന്ന് സംഘാടകര്‍ പറഞ്ഞു.
സിറ്റി എക്സ്ചേഞ്ച് റിലേഷന്‍ഷിപ്പ് മനേജര്‍ സജു ജെയിംസ്, ലിതിന്, രൂപേഷ്, റീജിയന്‍സി ടൂര്‍സ് ആന്റ് ട്രാവല്‍സ്, റാഡിസണ്‍ ബ്ലു ഹോട്ടല്‍ ദോഹ, ടേസ്റ്റി ടീ, ഷൈന്‍ ഗോള്‍ഡ് ആന്‍് ഡയമണ്ടസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഇന്‍ ടു ദി ബ്ലൂസ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

