ജി സി സി റേഡിയോ നാടക മത്സരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി കുവാഖ്; നൊമ്പരമായി സത്യന്‍ കുത്തൂര്‍

Web Desk
1 Min Read

ദോഹ: ബഹ്റൈന്‍ മലയാളി ഫോറം റേഡിയോ രംഗുമായി സഹകരിച്ചു സംഘടിപ്പിച്ച ദിനേശ് കുറ്റിയില്‍ അനുസ്മരണ ജി സി സി റേഡിയോ നാടക മത്സരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്.

city exchange

മികച്ച നടന്‍, മികച്ച നടി, മികച്ച നാടക രചന, മികച്ച രണ്ടാമത്തെ നാടകം എന്നിവയാണ് കുവാഖ് അവതരിപ്പിച്ച നാടകത്തിന് ലഭിച്ച അവാര്‍ഡുകള്‍. കുവാഖിനു വേണ്ടി കള്‍ച്ചറല്‍ സെക്രട്ടറി രതീഷ് മാത്രാടന്‍ അണിയിച്ചൊരുക്കിയ’ഒച്ച’, ‘മധുരം ഗായതി’ എന്നീ രണ്ട് നാടകങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

മികച്ച നടനായി ഒച്ചയിലെ നാരായണന്‍ എന്ന കഥാപാത്രം അവതരിപ്പിച്ച സത്യന്‍ കുത്തൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി മധുരം ഗായതിയിലെ ടീച്ചറമ്മയായ ദര്‍ശന രാജേഷും പുരസ്‌ക്കാരം നേടി. മികച്ച നാടക രചനയ്ക്ക് ഒച്ച എന്ന നാടകത്തിന്റെ രചയിതാവ് സുധാകരന്‍ കെ പിയും മികച്ച നാടകത്തിന ഒച്ച രണ്ടാം സ്ഥാനവും നേടി.

- Advertisement -
Ad image

നേരത്തേ ഖത്തറില്‍ നടന്ന റേഡിയോ സുനോ ഫസ്റ്റ് ബെല്‍ റേഡിയോ നാടക മത്സരത്തിലും ഈ നാടകങ്ങള്‍ ഒട്ടനവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച സത്യന്‍ കുത്തൂര്‍ അസുഖത്ത തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ആകസ്മികമായി നാട്ടില്‍ വെച്ച് മരണമടഞ്ഞത്.

Share This Article
Leave a Comment
error: Content is protected !!