

കൊച്ചി: ദുബൈയില്‍ നിന്നും കൊച്ചിയിലേക്കെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ ലാന്റിംഗിനിടെ പൊട്ടിത്തെറിച്ചു. ബോയിംഗ് 737 വിമാനം സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ അറിയിച്ചു.

ദുബൈയിലെ ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് വൈകിയെത്തിയ എസ്ജി17 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെങ്കിലും വൈകിയാണ് വിവരം പുറത്തേക്കു വിട്ടത്. വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതിനിടെ കഴിഞ്ഞ ദിവസം ദുബൈയിലേക്ക് പറക്കേണ്ടിയിരുന്ന സ്പൈസ് ജെറ്റ് തകരാറിനെ തുടര്‍ന്ന് അനിശ്ചിതമായി വൈകിയത് യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി.

