വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ ടി പിസിആര്‍ പരിശോധന വേണ്ട

Web Desk
0 Min Read

ന്യൂഡല്‍ഹി: രാജ്യത്തെ യാത്രാ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ, വിമാനം, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശമാണ് പുതുക്കിയത്. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ ടി പിസിആര്‍ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

city exchange

കൂടാതെ അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ക്വാറന്റീന്‍ ഐസൊലേഷന്‍ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാം. സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ആണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

Share This Article
Leave a Comment
error: Content is protected !!