

ദോഹ: ദോഹ മെട്രോയുടെ മെട്രോ ലിങ്കിന്റെ പുതിയ റൂട്ടില്‍ ഓഗസ്റ്റ് ആറാം തിയ്യതി ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.

റാസ് ബു ഫോണ്ടാസ് സ്റ്റേഷനില്‍ നിന്നുള്ള എം129 ആയിരിക്കും പുതിയ റൂട്ട്. ബര്‍വ വില്ലേജും മദീനത്നയും ഈ റൂട്ടില്‍ ഉള്‍പ്പെടും. മാപ്പ് അനുസരിച്ച് മദീനത്നയ്ക്ക് ചുറ്റും ഏഴ് ബസ് സ്റ്റോപ്പുകള്‍ ഉണ്ട്.

മെട്രോലിങ്ക് സൗജന്യ ബസ് സേവനമാണ്, എന്നാല്‍ ഉപയോക്താക്കള്‍ കര്‍വ ജേര്‍ണി പ്ലാനര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൗജന്യ ക്യൂ ആര് കോഡ് ഉപയോഗിക്കണം.

