

ദോഹ: ഇന്ത്യൻ എംബസ്സി കോൺസുലർ ക്യാമ്പ് ഓഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ അൽഖോറിൽ നടക്കും.

ഐ സി ബി എഫുമായി സഹകരിച്ച് ഹാർബറിന് എതിർവശം കോർ ബേ റസിഡൻസിയിലാണ് ക്യാമ്പ്.

അപേക്ഷാ ഫോം പൂരിപ്പിക്കുവാൻ രാവിലെ ഒൻപത് മണി മുതൽ സൗകര്യം ഉണ്ടാകും.
എല്ലാ രേഖകളുടേയും ഫോട്ടോ കോപ്പി കൈവശം കരുതണം.

