കൊച്ചി- ദോഹ എയര്‍ ഇന്ത്യ പ്രതിദിന സര്‍വീസ് ഒക്ടോബര്‍ 23 മുതല്‍

Web Desk
0 Min Read

ദോഹ: കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് എയര്‍ ഇന്ത്യയുടെ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 23 മുതലാണ് എയര്‍ ഇന്ത്യയുടെ സര്‍വീസ് ആരംഭിക്കുന്നത്.

city exchange

കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ ഒന്നരയ്ക്ക് പുറപ്പെടുന്ന എഐ 953 വിമാനം ഖത്തര്‍ സമയം പുലര്‍ച്ചെ 3.45ന് ദോഹയിലെത്തും. തിരികെ ഖത്തര്‍ സമയം 4.45ന് പുറപ്പെടുന്ന എഐ 954 കൊച്ചിയില്‍ ഇന്ത്യന്‍ സമയം രാവിലെ 11.35നാണ് എത്തിച്ചേരുക.

കണക്ടിവിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ് അവതരിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇക്കണോമിയില്‍ 150 സീറ്റും ബിസിനസ് ക്ലാസില്‍ 12 സീറ്റുമാണുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!