ഐ സി ബി എഫ് 46-ാം സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

Web Desk
0 Min Read

ദോഹ: ഐ സി ബി എഫിന്റെ 46-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ഒരു മണി വരെ അല്‍ഖോര്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ നടക്കും. അല്‍ഖോര്‍ പ്രദേശത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് പ്രയോജനകരമാകുന്ന വിധത്തിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

city exchange

സമൂഹത്തിന്റെ എല്ലാ കോണിലും ശരിയായ ആരോഗ്യ സംരക്ഷണം എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 10 മണിക്ക് ക്യാമ്പ് ഉദ്ഘാടനം നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!