മലപ്പുറത്തിന്റെ പെരുമ പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരിക്കണം: ഇ ടി മുഹമ്മദ് ബഷീര്‍

Web Desk
1 Min Read

ദോഹ: മാനദണ്ഡങ്ങളെ വിപരീത ദിശയിലേക്ക് കൊണ്ടുപോകുന്ന കാലഘട്ടത്തില്‍ മലപ്പുറം പോലൊരു ദേശത്തിന്റെ പെരുമ പറഞ്ഞുകൊണ്ടേയിരിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മലപ്പുറം പെരുമ സീസണ്‍ അഞ്ചിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

city exchange

ദേശീയ പ്രസ്ഥാനത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്ത മലപ്പുറത്തേയും അവിടുത്തെ ജനങ്ങളേയും വക്രീകരിച്ച് അവതരിപ്പിക്കാനാണ് ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത്. അത് നമ്മള്‍ ഉറക്കെ സംസാരിക്കണമെന്നും മലപ്പുറം ജില്ലയുടെ ചരിത്രം കൃത്യമായ രീതിയില്‍ രേഖപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ എന്നുകൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ചാല്‍ പോലും ജാതിയുടേയും മതത്തിന്റേയോ പേരില്‍ ഒരു അക്രമം മലപ്പുറം ജില്ലയില്‍ കാണാനാവില്ല. തുഞ്ചത്താചാര്യനെന്ന മലയാള ഭാഷാ പിതാവിന് ജന്മം കൊടുത്ത നാടാണതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ കെ എം സി സി ആരംഭിച്ച വെല്‍ഫെയര്‍ പദ്ധതി അത്ഭുതങ്ങളാണ് സൃഷ്ടിച്ചതെന്നും അക്കാലത്ത് ഒരു ഗള്‍ഫ് രാജ്യത്തും ഇത്തരമൊരു പദ്ധതി ഉണ്ടായിരുന്നില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഖത്തര്‍ കെ എം സി സി യുടെ വെല്‍ഫെയര്‍ പദ്ധതി മാതൃകയാക്കിയാണ് പിന്നീട് എല്ലാ രാജ്യങ്ങളിലും അത്തരം പരിപാടികള്‍ ആരംഭിച്ചതെന്നും അദ്ദേഹം ഓര്‍ത്തു.

- Advertisement -
Ad image

ഖത്തര്‍ കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് മലപ്പുറം പെരുമ സീസണ്‍ അഞ്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എം ഷാജി, സി പി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഖത്തര്‍ കെ എം സി സി ട്രഷറര്‍ പി എസ് എം ഹുസൈന്‍, മലപ്പുറം പെരുമ ചെയര്‍മാന്‍ കെ മുഹമ്മദ് ഈസ, വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ് പി ഹമീദ്, കെ എം സി സി മലപ്പുറം പ്രസിഡന്റ് സവാദ് വെളിയങ്കോട് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!