ബെല്‍ജിയം പ്രധാനമന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ലുസൈല്‍ പാലസിലെ ഓഫീസില്‍ ബെല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂയുമായി കൂടിക്കാഴ്ച നടത്തി.

city exchange

രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും സഹകരണത്തിന്റെ വിവിധ മേഖലകളില്‍ അവയെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കൂടാതെ പൊതുതാത്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍, പ്രത്യേകിച്ച് ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image

ബെല്‍ജിയത്തിന്റെ ഭാഗത്തു നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് പീറ്റര്‍ മൂര്‍സ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സ്‌കന്ദര്‍ നസ്‌റ, അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!