

ദോഹ: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ചുള്ള അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു.

മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കുമുള്ള ഈദ് അവധി 2024 ഏപ്രില്‍ 7 ഞായറാഴ്ച ആരംഭിച്ച് 2024 ഏപ്രില്‍ 15 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാര്‍ 2024 ഏപ്രില്‍ 16 ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം.

ക്യു സി ബി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റി എന്നിവയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ സംബന്ധിച്ചിടത്തോളം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അവധി ദിനങ്ങള്‍ വ്യക്തമാക്കും.
